ശ്രീദേവിയുടെ ‘മോം’ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി ശ്രീദേവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മോം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അമ്മയും മകളും തമ്മിലുളള ബന്ധമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്.

ശ്രീദേവിയുടെ ‘മോം’ ട്രെയിലർ പുറത്തിറങ്ങി
sree

ഇന്ത്യന്‍ സിനിമയുടെ സ്വപ്നസുന്ദരി ശ്രീദേവി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മോം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അമ്മയും മകളും തമ്മിലുളള ബന്ധമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ശ്രീദേവിയുടെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്ന് സൂചന നൽകുന്നതാണ് ട്രെയിലർ.

ജൂലൈ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ്. നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, സുശാന്ത് സിങ്, അമൃത പുരി, രാജ് സുസ്തി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വിവാഹത്തിന് ശേഷം സിനിമാരംഗം വിട്ടു നിന്ന ശ്രീദേവി അഞ്ചു വര്‍ഷം മുന്‍പാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഗൗരി ഷിന്‍റെ സംവിധാനം ചെയ്ത ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു