ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം തിരിച്ചറിയേണ്ടത്; പാര്‍വതിയ്ക്ക് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

Share

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാനടന്റെ"കളിതമാശ"യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി- ശ്രീകുമാരൻ തമ്പി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ’കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ‘ ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ‘ എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് ‘ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാര്‍വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി ‘മോഹിനിയാട്ടം ‘ എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി