ശ്രീലങ്കന്‍ സ്‌ഫോടനം: ആറുപേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

0

ലോകത്തെ മൊത്തം നടുക്കിയ ശ്രീലങ്കൻ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു.മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ശ്രീലങ്കന്‍ അധികൃതര്‍ പുറത്തുവിട്ടത്.ഇവരുടെ പേരുവിവരങ്ങളും ചിത്രത്തോടൊപ്പം പുറത്തു വിട്ടിട്ടുണ്ട്.വരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ജനങ്ങളെ അറിയിച്ചിട്ടുണ്ട്.

സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നു.ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.