ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു

ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചു
rayan_230419_burqaa

കൊളംബോ:  ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിൽ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ചുകൊണ്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിറക്കി.പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ചമുതൽ ഇത് പ്രബാല്യത്തിൽവരും.

വ്യക്തികളെ തിരിച്ചറിയുന്നതിനു തടസ്സമാവുന്നതരത്തിൽ മുഖം മറയ്ക്കാൻ അനുവദിക്കില്ലെന്നും തീരുമാനം രാജ്യസുരക്ഷയുടെ ഭാഗമായാണെന്നും സിരിസേന വ്യക്തമാക്കി.സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് എംപിയായ ആഷു മരസിംഗയാണ് ആവശ്യപ്പെട്ടത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്