ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു
Sridevi_710x400xt

അന്തരിച്ച നടി ശ്രീദേവിയുടെ ഓർമ്മകളുറങ്ങുന്ന സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്. 40000 രൂപയിൽ ആരംഭിച്ച ലേലം 1.30 ലക്ഷം രൂപയ്ക്കാണ് ഉറപ്പിച്ചത്.


'ബീയിങ് ജോർജ്യസ് വിത്ത് ശ്രീദേവി' എന്നാണ് ലേലത്തിന്റെ പേര്. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള ശ്രീദേവിയുടെ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്തത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ബോണി കപൂര്‍ ലേലത്തുക ലേലത്തുക കൈമാറിയിട്ടുണ്ട്.

https://www.facebook.com/parisera/posts/2548683951812447


2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ബന്ധുവിന്‍റെ വിവാഹ ചടങ്ങിനായെത്തിയ ശ്രീദേവിയെ ബാത്ത് ടബ്ബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയുമാണ് ഒപ്പം ഉണ്ടായിരുന്നത്. ദുബായിലെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച ഭൗതിക ശരീരം ഫെബ്രുവരി 28നാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചിരുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു