എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5
v-sivankutty

തിരുവനന്തപുരം| ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 പേർ തുടർപഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവർ മലപ്പുറം ജില്ലയിലാണ്. 2,331 സ്കൂളുകളിൽ എല്ലാ വിദ്യാർഥികളും വിജയിച്ചു.

വൈകിട്ട് നാലു മണി മുതല്‍ എസ്എസ്എല്‍സി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://pareekshabhavan.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://ssloexam.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://results.kite.kerala.gov.in എസ് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://sslchiexam.kerala.gov.inലും ടി എച്ച് എസ് എല്‍ സി (എച്ച് ഐ) റിസള്‍ട്ട് https://thschiexam.kerala.gov.inലും എ എച്ച് എസ് എല്‍ സി റിസള്‍ട്ട് https://ahslcexam.kerala.gov.in ലും ടി എച്ച് എസ് എല്‍ സി റിസള്‍ട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ് സൈറ്റിലും ലഭ്യമാകും.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ