സ്വകാര്യതാ ലംഘനം: രോഹിത് ശർമയുടെ ആരോപണം സ്റ്റാർ സ്പോർട്സ് നിഷേധിച്ചു

Share

ന്യൂഡൽഹി: ഐപിഎൽ സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ് തന്‍റെ സ്വകാര്യത ലംഘിച്ചെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ആരോപണം ചാനൽ അധികൃതർ നിഷേധിച്ചു. ഓഡിയോ റെക്കോഡ് ചെയ്യരുതെന്ന് ക്യാമറാമാനോട് ആവശ്യപ്പെട്ടിട്ടും സ്റ്റാർ സ്പോർട്സ് റെക്കോഡ് ചെയ്യുകയും സ്വകാര്യ സംഭാഷണങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തെന്നായിരുന്നു രോഹിതിന്‍റെ ആരോപണം.

മുംബൈ ഇന്ത്യൻസിൽ ഇനി തുടരാനില്ലെന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരോട് രോഹിത് പറയുന്ന വീഡിയോയാണ് വിവാദ വിഷയം. മുംബൈയിലും  മുംബൈ ഇന്ത്യൻസിലും രോഹിതിന്‍റെ മുൻ സഹതാരമാണ് അഭിഷേക് നായർ. ഈ സംഭാഷണത്തിന്‍റെ വീഡിയോ വൈറലായിരുന്നു. കെകെആർ പിന്നീട് ഇതു തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഡിലീറ്റ് ചെയ്തെങ്കിലും അതിനകം ലക്ഷണക്കക്കിനു തവണ ഷെയർ ചെയ്യപ്പെട്ടിരുന്നു.

എന്നാൽ, രോഹിതും അഭിഷേകുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ തങ്ങൾ റെക്കോഡ് ചെയ്തിട്ടില്ലെന്നാണ് സ്റ്റാർ സ്പോർട്സ് അവകാശപ്പെടുന്നത്. റെക്കോഡ് ചെയ്യരുതെന്ന് രോഹിത് ആവശ്യപ്പെടുന്ന ഭാഗം മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അവകാശവാദം. കളിക്കാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാതിരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതർ പറയുന്നു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്