വിദേശവനിതകള്‍ക്കായി ടൂറിസം മന്ത്രി വക പുതിയ ഉപദേശം; ഇന്ത്യയില്‍ വരുന്നതും ചുറ്റിയടിക്കന്നതും ഒക്കെ കൊള്ളാം, നേരാം വണ്ണം ഉടുപ്പ് ഒക്കെ ഇട്ടോണം, രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുത് etc (വാര്‍ത്തയുടെ ലിങ്ക്https://www.theguardian.com/world/2016/aug/29/india-female-tourists-skirts-safety-advice). പുള്ളിക്ക് വിവരമുണ്ട്, ആണുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിക്കാണും. ഹി ഹി..എന്നാലും ആണ്‍ പിള്ളേരെ ഉപദേശിക്കാന്‍ പറ്റില്ല. പെണ്ണുങ്ങളോട് ശരീരം മൂടി നടക്കാന്‍ വായിട്ടലക്കുന്നതിന്റെ പത്തില്‍ ഒന്ന് ശ്രമമെങ്കിലും ആണ്‍ പിള്ളേരോട് “നേരെ നടക്കാന്‍” പറയാന്‍ പറ്റുമോ ? പോക്രിത്തരം കാണിക്കുന്നവന്മാര്‍ക്ക് ബിരിയാണിയും സുഖവാസവും കൊടുത്തോണ്ടിരുന്നാല്‍ ബാക്കിയുള്ളവന്മാര്‍ക്കും ഇത് പിന്തുടരാനല്ലേ തോന്നൂ; നല്ല മാതൃകാ ശിക്ഷ ! ഇതിപ്പോ നമ്മുടെ ഗോവിന്ദച്ചാമി ഏതാ മമ്മൂട്ടി ഏതാ എന്ന് തിരിച്ചറിയാന്‍ മേലാണ്ടായി.
പെണ്ണുങ്ങളെ കാണുമ്പോ ഒരു വികാരവും ആകര്‍ഷണവുമൊക്കെ തോന്നുന്നത് പ്രകൃതിനിയമമാണ്; അത് ഈ പറയുന്ന ഞാനാണെങ്കില്‍ പോലും. (അതല്ല, പെണ്ണുങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍, സത്യമായും സുഹൃത്തേ, നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്) അതിനെ നിയന്ത്രിക്കാനാണ് വിവേകം എന്നൊരു സംഭവം കൂടി എല്ലാര്‍ക്കും തന്നിരിക്കുന്നത്. പക്ഷെ, “അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള” വകതിരിവ് നഷ്ടപെടുമ്പോഴാണ് കാര്യങ്ങള്‍ അവതാളത്തിലാവുന്നത്. വികാരം മൂത്ത് കയറിപിടിക്കാനും മറ്റും തോന്നുവാണേല്‍ അത് നല്ല പെട കിട്ടാത്തതിന്റെ കഴപ്പാണ്.
അപ്പൊ പറഞ്ഞു വരുന്നത്, പെണ്‍കിടാങ്ങളെ, നിങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ മാത്രേ ഉള്ളൂ. അതിപ്പോ തുണിയിട്ട് മൂടി നടക്ക്വോ, കയ്യില്‍ വല്ല വെട്ടുകത്തി കരുതുവോ എന്തുമാവാം. “തുണി ഉടുക്കഞ്ഞിട്ടാണോടാ, കൊച്ചുപിള്ളേരെ വരെ പീഡിപ്പിക്കുന്നെ” എന്നൊരു ചോദ്യം മനസ്സില്‍ തോന്നീലേ ? അതിനുള്ള ഉത്തരമാണ് ആദ്യം പറഞ്ഞത്, “ഉപദേശം ആണ്‍പിള്ളേരില്‍ നിന്നും തുടങ്ങൂ…”
ഇതിനിടയില്‍ ഇതൊന്നും പ്രശ്നമല്ല, ഞങ്ങള്‍ക്ക് “ശബരിമലയില്‍” കയറിയേ പറ്റൂ എന്നും പറഞ്ഞു ആരൊക്കെയോ നടക്കുന്നത് കണ്ടു. അതെന്തേ, നിങ്ങള്ക്ക് ഇത്രേം നാളും അയ്യപ്പനെ വേണ്ടായിരുന്നോ ? ഇപ്പോഴാണോ ഭക്തി മൂത്തത് ? സ്ത്രീ-പുരുഷ സമത്വമല്ല നിങ്ങളുടെ ഉദ്ദേശമെന്നു ഏതു നഴ്സറിപിള്ളേര്‍ക്കും മനസ്സിലാവും. എന്റെ ഭാര്യ-അമ്മ-സഹോദരിമാര്‍ ഉള്‍പ്പെടുന്ന സ്ത്രീ-സമൂഹത്തോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ വെച്ച് കൊണ്ട്, അതില്‍ പെടാത്തവരോട് പറയട്ടെ; മൂത്രപ്പുരയിലും ഈ “സമത്വം” നേടാന്‍ നിങ്ങള്‍ക്ക് ആവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
പണ്ടത്തെ ഒരു പോസ്റ്റ് (2011) വായിച്ചപ്പോള്‍ മനസ്സിലായി, ഇവിടെ ആരും/ഒന്നും മാറീട്ടില്ല.
(http://iamgini.blogspot.my/2011/02/blog-post.html)
വാല്‍ : കഴിഞ്ഞ ദിവസം ഹരിയാന അസ്സെംബ്ലിയില്‍ ജയിന്‍ സന്യാസി തുണിയില്ലാതെ പ്രസംഗിച്ചു എന്നും പറഞ്ഞു കുറെ ബഹളം കേട്ടു; എന്നിട്ട് അസ്സെംബ്ലിയില്‍ ഉള്ള വല്ലോരേം അങ്ങൊരു പീഡിപ്പിച്ചോ ? അതല്ല, അങ്ങോരെ ആരേലും പീഡിപ്പിച്ചോ ? അതുമില്ല ഹ ഹ…