സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു.; മാൻ ഹോൾ മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ . അനുരാഗക്കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷ വിജയൻ മികച്ച നടിയായി .

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു.; മാൻ ഹോൾ മികച്ച ചിത്രം
cinema

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ . അനുരാഗക്കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷ വിജയൻ മികച്ച നടിയായി . വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളാണ് മികച്ച ചിത്രം . ഒറ്റയാൾപ്പാത മികച്ച രണ്ടാമത്തെ ചിത്രമായി . കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരത്തെ തിരഞ്ഞെടുത്തു.മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)

മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)

മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)

മികച്ച സിനിമ: മാന്‍ഹോള്‍

മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന

തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)

നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

പിന്നണി ഗായകന്‍: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര

മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍

കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)

ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍

68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്