വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം,ജ്യോതി ശാസ്ത്രം എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്. പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത് യന്ത്ര സഹായത്തോടെയായിരുന്നു. ഗുരുതരമായ നാഡീരോഗത്തിന് അടിമയാണ് സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് വീൽച്ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്.ഭൗതിക ശാസ്‌ത്രജ്‌ഞനും ചിന്തകനുമായ സ്‌റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം പുസ്‌തകങ്ങളിലൂടെയും ചലചിത്രങ്ങളിലൂടെയും പുറത്തുവന്നിട്ടുണ്ട്. 1942 ജനുവരി 8ന് ഓക്സ്ഫോർഡിലാണ് സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് കൈകാലുകൾ ചലിപ്പിക്കാനാവാത്ത ജീവിക്കുകയായിരുന്നു.
നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ് സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല.കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്.അവരിരുവരും ചേർന്ന് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി.പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ.ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.