സ്റ്റീഫൻ ഹോക്കിങ് ശൂന്യാകാശ യാത്രയ്ക്ക്

0

പ്രശസ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ശൂന്യാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു. വ്യവസായിയായ റിച്ചാർഡ് ബാരനാണ് തന്റെ സ്വകാര്യ ശൂന്യാകാശ വാഹനത്തിൽ ഹോക്കിംഗ്സിന് ഒരു സീറ്റ് ഓഫർ ചെയ്തത്. വെർജിൻ ഗലാക്ടിക് എന്നാണ് ഈ ബഹിരാകാശ വാഹനത്തിന്റെ പേര്. ലോകത്തിലെ തന്നെ ആദ്യത്തെ സ്വകാര്യ ശൂന്യാകാശവാഹനമാണിത്. സ്വകാര്യാവശ്യങ്ങൾക്കാണ് ഈ വാഹനം ഉപയോഗിക്കുന്നത്. ടെലിവിഷൻ ഷോ ആയ ഗുഡ്മോർണിംഗ് ബ്രിട്ടന് നൽകിയ അഭിമുഖത്തിൽ ഹോക്കിംങ്സ് തന്റെ യാത്രയെ കുറിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.

75 വയസ്സ് പ്രായമുള്ള ഹോക്കിംഗ്സിന് മോട്ടോർ ന്യൂറോൺ എന്ന നാഡികളെ ബാധിക്കുന്ന അസുഖമാണ്. 12ാം വയസ്സിലാണ് ഹോക്കിംഗ്സ് രോഗബാധിതനാകുന്നത്.

ഭൂമിയിൽ മനുഷ്യർക്ക് ജീവിക്കാനുള്ള കാലം കഴിഞ്ഞെന്ന ഹോക്കിംങ്സിന്റെ വെളിപ്പെടുത്തൽ ശാസ്ത്ര ലോകത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഭൂമി ഉപേക്ഷിത്ത് മനുഷ്യർ ബഹിരാകാശത്തേക്ക് കുടിയേറിയില്ലെങ്കിൽ മനുഷ്യകുല് തന്നെ അറ്റ്പോകുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. വരുന്ന ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയിൽ സംഭവിക്കാനിരിക്കുന്നത് അപ്രതീക്ഷിത ദുരന്തങ്ങളാണെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ ശൂന്യാകാശ യാത്രയെ പ്രതീക്ഷയോടെയാണ് ശാസ്ത്ര ലോകം ഉറ്റ് നോക്കുന്നത്.