സ്‌ക്രീന്‍ തകര്‍ന്ന ആപ്പിള്‍ ഫോണിനു വില . 149,999 യുഎസ് ഡോളര്‍ അതായതു ഒരു കോടി ഇന്ത്യന്‍ രൂപ .ഇനി ഇതിന്റെ പ്രത്യേകത എന്താണെന്ന് അറിയാം .ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഐഫോണ്‍ 4എസ് പതിപ്പാണ് ഇത്.
ഐഫോണിന് പിറകിലുള്ള പാനലിലാണ് പ്രത്യേകത ഇരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാല്‍ ആപ്പിള്‍ ലോഗോയുടെ ഒരുവശത്ത് ആപ്പിള്‍ ചിഹ്നത്തില്‍ സ്റ്റീവ് ജോബ്‌സിന്റെ മുഖത്തിന്റെ നിഴല്‍രൂപം കാണാന്‍ സാധിക്കും. ഹോങ്കോങില്‍ നിന്നുള്ള ഡിസൈന്‍ വിദ്യാര്‍ത്ഥി ജോനാഥന്‍ മാക് ആയിരുന്നു ഈ ലോഗോയുടെ സൃഷ്ടാവ്.
ഗോള്‍ഡ്ജീന്‍ എന്ന കമ്പനിയാണ് സ്റ്റീവ് ജോബ്‌സിന്റെ ആദരമര്‍പ്പിച്ചുള്ള ഐഫോണ്‍ ഉണ്ടാക്കിയതെന്ന് യാഹുവിന്റെ റിപ്പോര്‍ട്ട്. 56 ഫോണുകളാണ് കമ്പനി പുറത്തിറങ്ങിയിരുന്നത്. ഇബേയിലുള്ളത് ഗോള്‍ഡ്ജീന്‍ ഉണ്ടാക്കിയ ഐഫോണ്‍ 4എസ് ആണോ? അല്ലെന്നാണ് ഉത്തരംകാരണം ഗോള്‍ഡ് ബ്ലാക്ക് പാനലായിരുന്നു ഗോള്‍ഡ്ജീന്‍ പുറത്തിറക്കിയ ഐഫോണുകള്‍ക്ക്. ഇബേയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള ഐഫോണിന്റേത് സുതാര്യമായ ഗ്ലാസ് പാനലും. വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത് വ്യാജ സ്റ്റീവ് ജോബ്‌സ് എഡിഷന്‍ ആണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.