പത്മനാഭന്‍റെ മണ്ണിലെ അശ്വനീ ദേവൻ

1

ലമുറകളിൽനിന്നായി പകർന്നുകിട്ടിയ അറിവും അനുഗ്രഹവും ഒപ്പം കൈപ്പുണ്യം ഇഴചേർന്നതാണ് പന്നിയോട് സുകുമാരൻ വൈദ്യർ എന്ന അത്ഭുത വൈദ്യൻ. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പന്നിയോടുള്ള ഒരു കുഞ്ഞ് ഓലപ്പുരയിലിരുന്ന് ഇദ്ദേഹം വൈദ്യശാസ്ത്രത്തിന്‍റെ ചരിത്രം രചിക്കുകയാണ്. സ്വന്തം പ്രയത്നം കൊണ്ടും പരീക്ഷണ പാടവം കൊണ്ടും ആയുസ്സിന്‍റെ വേദമായ ആയുർവേദത്തിൽ ഇദ്ദേഹം 4 പുതിയ ഇതിഹാസങ്ങൾ തന്നെ കണ്ടെത്തിക്കഴിഞ്ഞു. മഹാരാജാവ് മുതൽ സാധാരണക്കാരൻ വരെ സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നും ഇദ്ദേഹത്തിന്‍റെ പരിലാളനം ഏറ്റുവാങ്ങാൻ ആളുകളുടെ ഒരു പ്രവാഹം തന്നെയുണ്ട് ഈ ഓലപ്പുരയിലേക്ക്

വൈദ്യർ രോഗികളെ നോക്കുന്ന ഓലപ്പുര

.
മെഡിക്കൽ കോളേജ് മുതൽ വൻകിട ആതുരാലയങ്ങൾ എല്ലാം തന്നെ കയ്യൊഴിഞ്ഞ പല രോഗികളെയും ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു കൈപിടിച്ചു കയറ്റി കഴിഞ്ഞു. ഹൃദയം കീറി മുറിച്ച് ആൻജിയോപ്ലാസ്റ്റിയും, ആൻജിയോഗ്രാഫിയും ചെയ്യുന്ന ഹൃദയ ചികിത്സാ കേന്ദ്രങ്ങൾക്ക് പാരമ്പര്യ വൈദ്യൻ ഒരു വെല്ലുവിളിതന്നെയാണ്. വേദ കാലഘട്ടം മുതൽക്കേ ഉള്ള ഒരു ചികിത്സരീതിയാണ് ആയുർവേദം. ആധുനിക വൈദ്യശാസ്ത്രം ഇന്ന് ചെയ്തുവരുന്ന ശസ്ത്രക്രിയകളും ചരകസംഹിതയിലും ശുസ്രുത സംഹിതയിലും വിവരിച്ചിട്ടുണ്ട്. അതിലൂടെ തന്നെ ആയുർവേദത്തിന്‍റെ മാഹാത്മ്യം വ്യക്തമാണ്. തിരുവിതാംകൂർ കൊട്ടാരം വൈദ്യന്മാരുടെ പരമ്പരയിൽ ശേഷിക്കുന്ന കണ്ണിയാണ് സുകുമാരൻ വൈദ്യർ.


പാരമ്പര്യമായി പകർന്നുകിട്ടിയ അറിവുകളുടെ മാത്രം ബലത്തിലല്ല ഇദ്ദേഹം ആതുരസേവനത്തിന് ഇറങ്ങിയത്. ആത്മീയ സിദ്ധാശ്രമം മഠാധിപതി സ്വാമികളുടെ പ്രചോദനം കൂടിയുണ്ട് ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ ഈ വിരലുകൾക്ക് പിന്നിൽ. ആയുർവേദ ഔഷധങ്ങളാണ് മരുന്നിനായി ഉപയോഗിക്കുന്നത് എങ്കിലും ഇദ്ദേഹത്തിന്‍റെ ഔഷധക്കൂട്ട് ഇന്നും പരമ രഹസ്യമാണ്. ഒരു ആയുർവേദ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതല്ല ഇവിടത്തെ മരുന്നുകൂട്ടുകൾ. 30 വർഷങ്ങളായുള്ള ഗവേഷണ പരീക്ഷണങ്ങളിലൂടെയും ജ്ഞാനത്തിലൂടെയും ഇദ്ദേഹം സ്വരുക്കൂട്ടിയ എടുത്തതാണ് ഈ ഔഷധക്കൂട്ടുകൾ.പ്രധാനമായും നാല് രോഗങ്ങൾക്കാണ് വൈദ്യർ മരുന്ന് കണ്ടെത്തിയിട്ടുള്ളത്. രക്തക്കുഴലിലെ ബ്ലോക്ക് ലുക്കീമിയ, കിഡ്നി ഡാമേജ്, എയ്ഡ്സ് എന്നിവയെക്കാണ് ഇദ്ദേഹം മരുന്ന് കണ്ടു പിടിച്ചിട്ടുള്ളത്. നാഡിമിടിപ്പ് കണക്കാക്കി രോഗം നിർണ്ണയിക്കുന്നതാണ് വൈദ്യരുടെ രീതി. സഹായത്തിന് ആയുർവേദ ഡോക്ടർ കൂടിയായ മകനുമുണ്ട്. ആറുദിവസം മരുന്ന് കഴിച്ചാൽ തന്നെ ബ്ലോക്ക് മാറുന്നുവെന്നതാണ് വൈദ്യരുടെ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബൈപ്പാസിന് പകരം വാറ്റു മരുന്നാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. അതികഠിനമായ പദ്യമാണ് വൈദ്യരുടെത്. ആയുർവേദത്തിൽ ഒരു മരുന്നും പഥ്യമില്ലാതെ മാറില്ലെന്ന് വൈദ്യർ തീർത്തുപറയുന്നു. ഈ ചികിത്സാരീതി കൊണ്ട് ഒട്ടനവധി ആളുകൾക്കാണ് ബ്ലോക്ക് പൂർണമായും മാറിയിട്ടുള്ളത്.

തമ്പാക്കും വിവിധതരം പാൻമസാലകളും കഴിച്ച് വൃക്കകൾ തകരാറിലായ നിരവധി രോഗികൾ സുകുമാരൻ വൈദ്യർ തേടിയെത്തുന്നുണ്ട്. കുപ്പിച്ചില്ലുകൾ അരച്ചുചേർത്ത് പൊടി പാന്മസാലകളിൽ ധാരാളമായി ചേർക്കുന്ന കാര്യം ഇത് കഴിക്കുന്ന പാവങ്ങൾക്ക് അറിയില്ലല്ലോ. വൃക്കകളിൽ അടിഞ്ഞു കൂടുന്ന ചില്ലു പൊടി ഇവയുടെ പ്രവർത്തനത്തെ താറുമാറാക്കുന്നു
എന്നാൽ ഇത്തരത്തിലുള്ള വൃക്കകളെ പന്ത്രണ്ട് ദിവസംകൊണ്ട് പൂർവസ്ഥിതിയിലാക്കാൻ സുകുമാരൻ വൈദ്യരുടെ കയ്യിൽ മരുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഇദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ പ്രത്യേകം ഏറ്റുപറയേണ്ട ഒരു കാര്യമുണ്ട് ലക്ഷങ്ങൾ മുടക്കി ഓരോ ആതുരാലയങ്ങളിലും പോയി നമ്മൾ ചികിത്സ തേടുമ്പോൾ വെറും 2000, 3000 രൂപയ്ക്കുള്ളിൽ ഹൃദയ സംബന്ധമായതും അല്ലാത്തതുമായ രോഗങ്ങളും ഇദ്ദേഹം മാറ്റി കൊടുക്കുന്നു. പണമില്ലാതെ വരുന്ന സാധാരണക്കാർക്ക് ഇദ്ദേഹം സൗജന്യമായി ചികിത്സ നൽകുന്നു എന്നതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ചികിത്സയ്ക്കായി എത്തിയ ആളുകൾ

3 ലക്ഷത്തിൽപരം ആളുകളുടെ ബ്ലോക്ക് നീക്കുകയും. ഷുഗറിനും ബി .പിക്കും കൊളസ്ട്രോളിനും ചെറിയ ചില പൊടിക്കൈകൾ ഉപയോഗിച്ച് പൂർണ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന സുകുമാരൻ വൈദ്യർ ആതുരസേവനരംഗത്തെ ഒരു മഹാപ്രതിഭ തന്നെയാണ്.