കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

Share
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവകലാശാല അപീൽ നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സർവകലാശാലയ്ക്ക് മറുപടി നൽകാൻ അവസരമുണ്ടായില്ല. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ഡിവിഷൻ ബെഞ്ച് മറുപടി നൽകി. യുജിസി മാനദണ്ഡങ്ങളും സർവകലാശാല നിയമവും പരിശോധിച്ചില്ല. അനീതിയെന്ന് വിദ്യാർഥികൾ പ്രതികരിച്ചു.

അതേസമയം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരും രംഗത്തെത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഡോ. ധര്‍മ്മരാജ് അടാട്ട് (മുന്‍ വൈസ് ചാന്‍സലര്‍), ഡോ.എം.വി.നാരായണന്‍ (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.ജെ. പ്രസാദ് (മുന്‍ വൈസ് ചാന്‍സലര്‍ ), ഡോ.കെ.എസ് രവികുമാര്‍ (മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ), ഡോ.കെ.മുത്തു ലക്ഷി(മുന്‍ പ്രൊവൈസ് ചാന്‍സലര്‍ ),ഡോ. എസ്.രാജശേഖരന്‍ (മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ), ഡോ. എന്‍.കെ. ശങ്കരന്‍ (മുന്‍ പ്രിന്‍സിപ്പല്‍ ഡീന്‍) എന്നിവരാണ് പ്രസ്താവനയിറക്കിയത്.

Read more

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സ്വർണ്ണ അധ്യായം കുറിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ ആദ്

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് ആരോപിക്കുന്ന പ്രധാ