രാമന്റെ ഇന്ത്യയില്‍ പെട്രോളിന് വില 93, രാവണന്റെ ലങ്കയില്‍ 51': വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Share

ഡൽഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റത്തില്‍ വിമര്‍ശനവുമായി രാജ്യസഭ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. 'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്നെയുഴതിയ ചിത്രം ട്വീറ്റ് ചെയ്താണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവില ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.കേന്ദ്ര നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ട്വീറ്റ് ഇതിനോടകം നിരവധി പേര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ബജറ്റ്​ അവതരിപ്പിച്ച്​ ഒരു ദിവസത്തിന് ശേഷമാണ്​ രാജ്യസഭാ എം.പിയായ സ്വാമി ഇന്ത്യയുടെ ഇന്ധന വില അയൽ രാജ്യമായ നേപ്പാളുമായും ശ്രീലങ്കയുമായും താരതമ്യം ചെയ്​തത്​.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വില മുകളിലോട്ടാണ്. മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ദില്ലിയില്‍ 83.30 രൂപ പെട്രോളിനും 76.48 രൂപ ഡീസലിനും കൊടുക്കണം. ഇനി പെട്രോള്‍, ഡീസല്‍ വില വര്‍ധനവുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ