സണ്ണി ലിയോണിനെ കാണാനുള്ള ആരാധകപ്രളയം ഗതാഗതം താറുമാറാക്കി; ഷോപ്പുടമയ്‌ക്കെതിരെയും കാണാനെത്തിയവര്‍ക്കും കേസ്

കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. സണ്ണി ലിയോണിനെ കാണാനുള്ള ആരാധകപ്രളയം മൂലം എംജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിലാണ് കേസ്.

സണ്ണി ലിയോണിനെ കാണാനുള്ള ആരാധകപ്രളയം ഗതാഗതം താറുമാറാക്കി; ഷോപ്പുടമയ്‌ക്കെതിരെയും കാണാനെത്തിയവര്‍ക്കും കേസ്
SUNNY

കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉദ്ഘാടനത്തിനെത്തിച്ച ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. സണ്ണി ലിയോണിനെ കാണാനുള്ള ആരാധകപ്രളയം മൂലം എംജി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതിലാണ് കേസ്. പൊതുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസ്. കണ്ടാലറിയുന്ന ഏതാനും പേര്‍ക്കെതിരെയും എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Image result for sunny leone bouncer kochi

രാവിലെ 11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും 12.30 ഓടെയാണ് സണ്ണി എത്തിയത്. പരിപാടി വൈകുന്നതിലുള്ള പ്രകോപനത്താല്‍ ജനക്കൂട്ടം ബഹളമുണ്ടാക്കിയതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തി പ്രയോഗിച്ചിരുന്നു. വേദിയ്ക്കരികിലുള്ള എടിഎം കൗണ്ടറിന്റെ ബോര്‍ഡും തിക്കിലും തിരക്കിലും തകര്‍ന്നു. രാവിലെ 8.15നാണ് സണ്ണി ലിയോണ്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എട്ട് സായുധ കമാന്റോകളും 50 അംഗരക്ഷകരും താരത്തിനൊപ്പം ഉണ്ടായിരുന്നു. അതിനിടയില്‍ സണ്ണി ലിയോണിനെ കാണാനെത്തിയവ‍‍ർക്ക് നേരെ ബൗണ്‍സേഴ്സിന്‍റെ ഷോക്ക് ട്രീറ്റ്‍മെന്‍റ് ഉണ്ടായി. കൂടുതൽ തിക്കും തിരക്കും ഉണ്ടാക്കുന്നവ‍ർക്ക് നേരെ ചെറിയ തോതിൽ വൈദ്യുതി പ്രവഹിക്കുന്ന ലോഹ ദണ്ഡുകൾ ഉപയോഗിച്ചാണ് ബൗൺസേഴ്സ് ഷോക്ക് നൽകിയത്. ഇലക്ട്രോണിക് ലാത്തിയെന്ന് അറിയപ്പെടുന്ന ഇത് പ്രോയോഗിച്ചതോടെയാണ് കാണാനെത്തിയ ആൾക്കൂട്ടം നാലുപാടും ചിതറിയത്. പിന്നീട് പോലീസിന് ഇടപെടേണ്ടി വരികയായിരുന്നു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്