തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; പ്രതിഷേധവുമായി സുരഭിലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; പ്രതിഷേധവുമായി സുരഭിലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്
surabhi

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവരടക്കം നിരവധി വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്.

ഇതില്‍ സുരഭിയുടെ വാഹനവും കുടുങ്ങി. ഒരു ലൈനില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ എത്തിയാല്‍ ടോള്‍ പ്ലാസയിലെ തടസം നീക്കി കൊടുത്ത് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കണമെന്നാണ് ചട്ടം. ഇതു കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും പാലിയേക്കരയിലെ അവസ്ഥയില്‍ മാറ്റമില്ലെന്നതിലേക്കാണ് സുരഭിയുടെ ഫേസ്‍ബുക്ക് ലൈവ് വിരല്‍ചൂണ്ടുന്നത്. വാഹനം കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട തന്നെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ അധിക്ഷേപിച്ചതായും സുരഭി ആരോപിക്കുന്നുണ്ട്.

[embed]https://www.facebook.com/SurabhiLakshmiActress/videos/1960527804166837/[/embed]

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ