സുരാജിന്റെ നായികയായി നസ്രിയ! വില്ലനായി ഫഹദ്! ഒപ്പം മമ്മൂട്ടിയും; ഹിറ്റായി വീഡിയോ

Share

ഈ ലോക്ക്ഡൗൺ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. സോഷ്യൽ മീഡിയകളിൽ പലരും പരീക്ഷണാർത്ഥം പുതിയ പുതിയ സൃഷ്ട്ടികൾ പോസ്റ്റുചെയ്യാറുമുണ്ട്. പഴയ സിനിമകളിലെ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്തുകൊണ്ടുളള വീഡിയോകളാണ് പുറത്തുവരുന്നത്.അത്തരത്തിൽ ഒരു സൃഷ്ടിയാണിപ്പോൾ സോഷ്യൽമീഡിയയാകെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സുരാജും നസ്രിയയും ഫഹദും ഒപ്പം മമ്മൂട്ടിയുമൊക്കെ നിറഞ്ഞാടുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബാംഗ്ലൂര്‍ ഡെയ്‌സിലെ കഥാപശ്ചാത്തലത്തില്‍ നിന്ന് തുടങ്ങുന്ന വിഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അണ്ണന്‍തമ്പി, വരത്തന്‍,ആക്ഷന്‍ ഹീറോ ബിജു മുതല്‍ മീശമാധവന്‍ വരെയുള്ള സിനിമകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയുടെ ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്. എന്തുതന്നെയായാലും വിഡിയോയുടെ സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.

https://www.facebook.com/surajofficialpage/posts/1258617047682286

സുരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചതോടെയാണ് വീഡിയോ ഹിറ്റായത്. 'അടിപൊളി…..അല്ലാതെ ഇതിനെയൊക്കെ എന്താ പറയാ. ഒത്തിരി സ്‌നേഹത്തോടെ നന്ദി കൂട്ടുകാരാ' എന്ന് കുറിച്ചുകൊണ്ടാണ് രസകരമായ പുതിയ വീഡിയോ സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്തിരിക്കുന്നത്.ട്രോള്‍ വീഡിയോകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമാവാറുളള കഥാപാത്രമാണ് സുരാജിന്റെ ദശമൂലം ദാമു. ദാമുവിനെവച്ച്‌ മുന്‍പും നിരവധി വീഡിയോകളും ട്രോളും പുറത്തിറങ്ങിയിരുന്നു. മിക്ക വീഡിയോകളും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരാജ് വെഞ്ഞാറമൂട് പങ്കുവെക്കാറുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ