സൂര്യയുടെ സുധാ കൊങ്ങര ചിത്രം ” സൂരറൈ പോട്ര് ” !!!

0


സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം  ചെന്നൈയിൽ നടന്നു വരുന്നു. “ഇരുതി സുട്ര് ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്ശേഷം സംവിധായിക സുധാ കൊങ്ങര    അണിയിച്ചൊരുക്കുന്ന  പേരിടാത്ത “സൂര്യ38” ന്  “സൂരറൈ പോട്ര് ” എന്ന് പേരിട്ടു.  സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ  സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്  മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം അപർണാ ബാലമുരളിയാണ്  നായിക. കൂടാതെ പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ്   “സൂരറൈ പോട്രി” ന്റെസഹ നിർമ്മാതാവ്.