കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍ തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്‍ന്നത് 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത് . കരോള്‍ ഹവാത്ത് എന്ന വൃദ്ധയുടെ കാറില്‍ ആണ് റാണി അകപെട്ടത്.
റാണിയെ രക്ഷിക്കാനായി അവിടെ നിന്നും യാത്ര തിരിച്ച കാറിനെ തേനിച്ച കൂട്ടം വിടാതെ പിന്തുടര്‍ന്നു . ഒന്നും രണ്ടുമല്ല 48 മണിക്കൂറോളം .
ഇടക്ക് വെച്ച് എപ്പോഴോ കാറിന്റെ ഉടമ കാറിനെ പിന്തുടര്‍ന്നു വരുന്ന വലിയ സംഘത്തെ കണ്ടു ഞെട്ടി പോയി . ഏകദേശം 20,000ല്‍ അധികം വരുന്ന തേനീച്ചകള്‍ ആണ് കാറിനു പിന്നാലെ റാണിക്കായി എത്തിയത് . വെസ്റ്റ് വെയില്‍സിലെ ഹവര്‍ഫോര്‍ഡ് വെസ്റ്റില്‍ വാഹനം പാര്‍ക്ക് ചെയ്തതോടെ തേനീച്ച പട വാഹനത്തിന്റെ പിന്‍ഭാഗം നിറഞ്ഞു നിന്നു. ഇതോടെ ദേശീയ പാര്‍ക്കിലെ പ്രത്യേക സംഘമെത്തിയാണ് തേനീച്ചകളെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയത്.പ്രശ്‌നം അവസാനിച്ചെന്ന് വിചാരിച്ച് വീടെത്തിയ കാര്‍ ഉടമ പിന്നെയും ഞെട്ടി . തേനീച്ചകള്‍ വീടന്വേഷിച്ച് പിടിച്ച് വീണ്ടും കൂട്ടമായെത്തി വാഹനം പൊതിഞ്ഞു കഴിഞ്ഞു. വീണ്ടും ബീകീപ്പേഴ്‌സിനെ വിളിച്ചു വരുത്തി തേനീച്ചകളെ ഒഴിവാക്കി. റാണിയെ രക്ഷിക്കാനാണ് തേനീച്ചകള്‍ എത്തിയതെന്നാണ് ബീകീപ്പേഴ്‌സ് പറയുന്നത്. 48 മണിക്കൂറാണ് റാണി തേനീച്ചയെ രക്ഷിക്കാന്‍ വാഹനത്തിന് പിന്നില്‍ തേനീച്ചസംഘം ചെലവഴിച്ചത്.