വെറുതെയൊന്നു ഈ സ്വിസ് ഗ്രാമത്തില്‍ വന്നു താമസിക്കാമോ; ഒരു വീടും ഒപ്പം 38,89,950 രൂപയും തികച്ചും സൗജന്യം

1

ശാന്തസുന്ദരമായ അന്തരീക്ഷം, മാലിന്യം പേരിനു പോലുമില്ല, മലനിരകള്‍ക്ക് നടുവില്‍ മനോഹരമായൊരു കൊച്ചു ഗ്രാമം. വല്ല വിനോദസഞ്ചാരകേന്ദ്രമാണെന്ന് കരുതിയാല്‍ തെറ്റി. ഇവിടെ നിങ്ങള്ക്ക് വന്നു കഴിയാം. ബോണസ് ആയി കിട്ടുന്ന തുക കൂടി കേള്‍ക്കൂ, ഒരു വീടും ഒപ്പം 38,89,950 രൂപയും തികച്ചും സൗജന്യം.

താല്പര്യമുണ്ടോ എങ്കില്‍ ബാക്കി കൂടി കേട്ടോളൂ. 240 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അല്‍ബേനിയ എന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമത്തിലാണ് നിങ്ങള്‍ കഴിയേണ്ടത്. മൊബൈല്‍ ഇന്റര്‍നെറ്റ്‌ എല്ലാം പേരിനു പോലുമില്ല. നഗരത്തില്‍ പോകണമെങ്കില്‍ കിലോമീറ്റെറൂകള്‍ സഞ്ചരിക്കണം.

240 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രാമത്തെ പുനര്‍ജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ വക ഈ വമ്പന്‍ ഓഫര്‍. ജനസംഖ്യ കുറഞ്ഞതിനെ തുടര്‍ന്ന് ഈ ഗ്രാമത്തിലെ വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടിരുന്നു. ആകെ ഉള്ള ഏഴു വിദ്യാര്‍ത്ഥികള്‍ പോകുന്നത് അടുത്തുള്ള പട്ടണത്തിലെ സ്‌കൂളിയാണ്. ജനസംഖ്യ ഉയര്‍ത്താനായി 45 വയസു കഴിഞ്ഞവരോടു വിരമിച്ചതിനു ശേഷം ഇവിടെ വന്നു താമസിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍പ്പര്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും. രണ്ടു കുട്ടികള്‍ ഉള്ള കുടുംബത്തിനു 60,000 ഡോളറും നല്‍കും. ഒരു നിബന്ധന മാത്രം അടുത്ത് പത്തു വര്‍ഷത്തിനുള്ളില്‍ അല്‍ബേനിയയില്‍ വന്നു താമസിച്ചു കൊള്ളണം. ഇതെല്ലം ഓക്കേയാണേല്‍ നിങ്ങള്‍ക്കും ഇവിടേയ്ക്ക് വരാം.