സിഡ്‌നി വാലന്‍ന്‍റൈന്‍ ബാഷില്‍ ഡിജെ ഷാനും നടി ലെനയും എത്തുന്നു

സിഡ്‌നി വാലന്‍ന്‍റൈന്‍ ബാഷില്‍ ഡിജെ ഷാനും നടി ലെനയും എത്തുന്നു
sydny-valentine

സിഡ്‌നി : ഡിജെ ഷാനും ലെനയും ചേര്‍ന്ന നൃത്തസംഗീത സായാഹ്നം ഫെബ്രുവരി 18 ന് സിഡ്നിയില്‍  നടക്കും. സംഗീത ലോകത്തെ പുതിയ പ്രതിഭാസമായ ഡിജെ ഷാനും മലയാള സിനിമയിലെ പ്രമുഖ നടിയായ ലെനയും ചേര്‍ന്ന് ഓസ്‌ത്രേലിയയിലെ എല്ലാ പ്രേക്ഷകര്‍ക്കും  വേണ്ടി ഫെബ്രുവരി 18 നു നടത്താന്‍ പോകുന്ന ഷോ ശ്രദ്ധേയമാകുന്നു.

പോയവര്‍ഷം ആരാധകര്‍ നെഞ്ചിലേറ്റിയ ഗാനങ്ങളില്‍ ഒന്നാണ് ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവ് എന്ന് തുടങ്ങുന്ന ഗാനം. ഷാന്‍ റഹ്മാന്‍ ഈണം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനും സിത്താരയുമാണ്. വളരെ സീരിയസ് റോളുകളിലൂടെ അഭിനയരംഗത്ത് സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച നായികയാണ് ലെന. ഇവരോടൊപ്പം സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരും പങ്കെടുക്കും. ആട്ടവും പാട്ടും കൊണ്ട് ഫെബ്രുവരി 18 ലെ സായാഹ്നംവര്‍ണ്ണാഭമാക്കുകയാണ് ഈ പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ഈ പരിപാടിയിലൂടെ ആനന്ദം പങ്കു വയ്ക്കുക.

രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും ഉള്പ്പെട്ട കുടുംബത്തിന് ടിക്കറ്റു നിരക്ക് 75 ഡോളറാണ്. 15 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്ക് 10 ഡോളര്‍ ,ഒരു ടിക്കറ്റിനു 30 ഡോളര്‍ ആണ് .അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. ഡിജെ ഷാനാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

Read more

ഭക്തി സാന്ദ്രംമായി ശബരിമല: മകരജ്യോതി തെളിഞ്ഞു

ഭക്തി സാന്ദ്രംമായി ശബരിമല: മകരജ്യോതി തെളിഞ്ഞു

ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ