World News

World News

യുഎസ് മേജര്‍ ജനറല്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു

യുഎസ് ആര്‍മിയുടെ മേജര്‍ജനറല്‍ റാങ്കില്‍ ഉള്ള ഒരുദ്യോഗസ്ഥന്‍, ഇന്നലെ അഫ്ഗാനില്‍ കാബൂളിലെ ഒരു മിലിട്ടറി ട്രെയിനിംഗ് അക്കാഡമിയില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു അഫ്ഗാന്‍ പട്ടാളക്കാരന്‍ ഉത്തരവാദിയാണെന്ന് അഫ്ഗാനിലെ, അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

World News

ചൈനയില്‍ ഭൂകമ്പം. മരണസംഖ്യ 350 ല്‍ കൂടുതല്‍...

ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഏകദേശം 367ല്‍ പരം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഭയപ്പെടുന്നു. 1800ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പത്തില്‍ 12000 തില്‍പ്പരം വീടുകള്‍ പൂര്‍ണമായോ, ഭാഗികമായോ തകര്‍ന്നു.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്ക&

തുടരെയുണ്ടായ രണ്ട് ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചനകള്‍ നടക്കുന്നു! മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ ഓഹരി ഉടമകളായ "ഖസന നേഷണല്‍" കമ്പനി സ്വകാര്യവല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളും, പ്രധാനമന്ത്രി നജീബ് റസാക്കിന്

World News

ഭീതി പരത്തിക്കൊണ്ട്‌ EBOLA വൈറസ്.....

ലൈബീരിയ, ഗയാന, സിയറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറു കണക്കിനാള്‍ക്കാരുടെ ജീവനെടുത്ത അപകടകാരിയായ EBOLA വൈറസ്സിനെ പേടിച്ച് ലോകരാഷ്ട്രങ്ങള്‍. ലോകാരാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഏകദേശം 672 ആള്‍ക്കാര്‍ പ്രസ്തുത വൈറസ്സുമൂലം മരിച്ചിട്ടുണ്ട്.

World News

വിമാനദുരന്തം തുടര്‍ക്കഥയോ? ഒരു അപകടം കൂടœ

ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015 തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.

World News

തായ്‌വാന്‍ വിമാനാപകടം - മരണം 47 ആയി

ഇന്നലെ തായ്‌വാനില്‍ പെന്‍ഘു ദ്വീപിലെ മഗോംഗ് വിമാനത്താവളത്തില്‍ ലാന്ടിങ്ങിനിടെ വിമാനം തകര്‍ന്നതില്‍ ഇതുവരെ 47 ആള്‍ക്കാര്‍ മരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. തായ്‌വാനിലെ തെക്കന്‍ തുറമുഖപട്ടണമായ കാവോസ്യംഗില്‍ നിന്നും പെന്‍ഘു ദ്വീപിലേ ക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

World News

MH-17 - ബ്ലാക്ക് ബോക്സും, ഭൌതികാവശിഷ്ടങ്ങളും ഉŏ

കഴിഞ്ഞ വ്യാഴാഴ്ച തകര്‍ക്കപ്പെട്ട MH-17 വിമാനത്തിലെ യാത്രക്കാരുടെ ഭൌതികാവശിഷ്ടങ്ങള്‍ ഇന്ന് രാവിലെയോടെ, നെതര്‍ലാണ്ട്സിനും ബ്ലാക്ക്‌ ബോക്സ്‌ മലേഷ്യയ്ക്കും കൈമാറാന് ധാരണയായതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു. കൂടാതെ, അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയിട്

World News

ബുക്ക് ചെയ്ത പണം തിരികെ നല്‍കുന്നു ;4 വര്‍ഷ

ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നതായി അറിയിച്ചു . സെപ്റ്റംബര്‍ 20-ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ നിരക്ക് തിരികെ നല്‍കുന്നതായി ടൈഗര്‍ എയര്‍ യാത്രക്കാരെ ഇമെയില്‍ ,എസ്.എം.എസ് വഴി അറിയിച്ചു . ടൈഗര്‍ യാത്രക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു "Thank you for choosi

World News

മലേഷ്യന്‍ വിമാനദുരന്തം - അന്താരാഷ്ട്രാ അŐ

കിഴക്കേ ഉക്ക്രൈനില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി, മലേഷ്യന്‍ യാത്രാവിമാനം MH-17 തകര്‍ന്ന് മുന്നൂറോളംപേര്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച്, ഉടനടി അന്താരാഷ്ട്രാ അന്വേഷണത്തിനുള്ള സമ്മര്‍ദ്ദം ഏറി വരുന്നു.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുക്രൈനില

ആംസ്റ്റര്‍ഡാമില്‍ നിന്ന് കൊലാലംപുരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ ലൈന്‍സിന്‍റെ യാത്രാവിമാനം തകര്‍ന്ന് 295 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തത്തതെന്ന് റിപ്പോര്‍ട്ടുകള്‍.

World News

459 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ യാത്രാ!

ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു.