459 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ യാത്രാ!

ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു.

സിയോള്‍: ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു..
 
 അപകടത്തില്‍ നാലുപേര്‍  മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്‍പതിലേറെ പരിക്കുകളോടെ കരയിലെത്തിച്ചതായും, നൂറ്റിയമ്പതോളം യാത്രക്കാരെ രക്ഷാബോട്ടുകളിലേക്കും മത്സ്യബന്ധന ബോട്ടുകളിലേക്കും മാറ്റിയതായും റിപ്പോര്‍ട്ടുകള്‍..
 
 പ്രാദേശികസമയം രാവിലെ 11 ഒന്‍പത് മണിയോടെയായിരുന്നു അപകടം. ചരിഞ്ഞ നിലയിലുള്ള കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുയാണ്. കപ്പലില്‍ നിന്നും അപകടസന്ദേശം ലഭിച്ചതിനെതുടര്‍ന്ന് കോസ്റ്റുഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാസംഘം പാഞ്ഞെത്തിയതാണ് ഇത്രയും പേരെ രക്ഷിക്കാനായത്.
 അമേരിക്കന്‍ നേവിയുടെ കപ്പല്‍ ബോന്ഹോം റിച്ചാര്‍ഡ്‌, ദക്ഷിണകൊറിയന്‍ കപ്പലുകള്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള  തിരച്ചില്‍ നാളെ  തുടരുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്