അമ്പിളിയിലെ നായിക ഇനി ടൊവിനോ ചിത്രത്തിൽ
സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് തന്‍വി റാം. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 2403 ft എന്ന ചിത്രചിത്രത്തില്‍ ടൊവിനോ തോമസും തന്‍വി റാമും പ്രധാന വേഷങ്ങളിലെത്തുന്നു. 2403 ft എന്നാണ് ചിത്രത്തിന്റെ പേര്.
https://www.instagram.com/p/B32IBMWp9p-/?utm_source=ig_web_copy_link
കേരളം നേരിട്ട പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോയാണ് ചിത്രത്തിൽ നായകൻ. അഖിൽ പി ധർമജൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് തന്‍വി തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ആരാധകരുമായി പങ്കുവച്ചത്.