ഇന്ത്യൻ റോഡുകളെ കീഴടക്കാൻ കഴിയാതെ ടാറ്റ നാനോ വിടവാങ്ങുന്നു

ഇന്ത്യൻ റോഡുകളെ  കീഴടക്കാൻ കഴിയാതെ  ടാറ്റ നാനോ   വിടവാങ്ങുന്നു
tata-nano2

ടാറ്റയുടെ നാനോ ഇന്ത്യൻ വാഹന വിപണിയിൽ നിന്ന്​ വിട വാങ്ങുന്നു.  2020 ഏപ്രിലോടെ നാനോയുടെ ഉൽപാദനം പൂർണ്ണമായും നിർത്താനാണ്​ ടാറ്റ മോ​ട്ടോഴ്​സി​​​ൻറെ പദ്ധതി. കാർ വിപണിയിൽതരംഗങ്ങൾ  സൃഷ്ടിക്കുമെന്ന് പറഞ്ഞാണ്  11 കൊല്ലം മുമ്പ് രത്തൻ ടാറ്റ   ഇത്തിരി കുഞ്ഞൻ നാനോയെ  അവതരിപ്പിച്ചത്. എന്നാൽ വാങ്ങനാളില്ലാതായതോടെ കമ്പനി ഉൽപാദനം കുത്തനെ കുറയുകയുകയായിരുന്നു.  2008 ല്‍ വിപണിയിലെത്തിയ നാനോ കാറിന്‍റെ വില ഒരുലക്ഷം രൂപയായിരുന്നു. ഇത്രയും ചുരുങ്ങിയ വിലയില്‍ ടാറ്റ നാനോയെ വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍ വാഹന ലോകം ശരിക്കും അമ്പരന്നു. എന്നാൽ രത്തൻ ടാറ്റ സ്വപ്നം അക്ഷരാർത്ഥത്തിൽ വിഫലമാവുകയായിരുന്നു. തുടക്കത്തിൽ ഒന്നര ലക്ഷത്തിൽ താഴെയേ വിലയുണ്ടായിരുന്നെങ്കിലും ഗുണമേൻമയില്ലാത്ത വണ്ടി ജനം തള്ളക്കളഞ്ഞു. വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. എന്നാൽ അനുദിനം മത്സരങ്ങൾ കൂടി വരുന്ന കാർ വിപണനരംഗത് ടാറ്റ നാനോയെക്ക് ചെറുത്തുനിൽപ്പ് അസാധ്യമായതോടെയാണ് ഈ വിടവാങ്ങൽ.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു