വിവാദ ചുഴിയിൽപെട്ട് വനിതാ ഫുട്ബോളറുടെ ചിത്രം; സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

വിവാദ ചുഴിയിൽപെട്ട്  വനിതാ ഫുട്ബോളറുടെ  ചിത്രം; സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
tala-harris

വനിതാ കായിക താരങ്ങളുടെ വസ്ത്ര ധാരണം സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത് പുതിയ കാര്യമല്ല. നടപ്പിനും ഇരിപ്പിനും കിടപ്പിലും വരെ  വിവാദങ്ങൾ സൃഷ്ടിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ  ഫുട്ബോൾ താരം. വനിതാ ഫുട്ബോൾ താരത്തിന്റെ ഫോട്ടോക്കെതിരെ നടക്കുന്ന അധിക്ഷേപം രാജ്യത്തെ തന്നെ പിടിച്ചുലക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ കാള്‍ട്ടണിന്റെ താരമായ ടൈല ഹാരിസിനാണ് ഒരു ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ വെസ്‌റ്റേണ്‍ ബുള്‍ഡോഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടൈല 40 മീറ്റര്‍ അകലെ നിന്നുള്ള ഒരു കിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ടൈല ഗോള്‍ നേടുന്ന ഈ ചിത്രം ഓസീസ് ചാനല്‍ സെവനിന്റെ എ.എഫ്.എല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാല്‍ ഈ പോസ്റ്റുകള്‍ക്ക് താഴെ പിന്നീട് പ്രത്യക്ഷപ്പെട്ടത് ടൈലക്കെതിരെയുള്ള അശ്ലീല കമന്റുകളും അത്തരത്തിലുള്ള ട്രോളുകളുമായിരുന്നു. അപകീര്‍ത്തികരവും ലൈംഗികച്ചുവയുമുള്ളവയുമായിരുന്നു ഇതില്‍ ഏറെയും. ചിത്രത്തിനു താഴെ ഇത്തരം കമന്റുകള്‍ വ്യാപകമായതോടെ എ.എഫ്.എല്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തു.

പേജില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ടൈല ഹാരിസ് തന്നെ പിന്നീട് പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുകയെന്നും ടൈല ട്വിറ്ററിലൂടെ തുറന്നടിച്ചു. വിവാദമായ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.

തികച്ചും ഹീനമായ പ്രവൃത്തിയാണിതെന്ന് പറഞ്ഞ്  ടൈലക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തെ അപലപിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും രംഗത്തെത്തി.  ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ഓസീസ് കായിക താരങ്ങളും രംഗത്തെത്തിയതോടെ ഈ സംഭവം രാജ്യത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

Read more

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ചെമ്മൺപാതയിലെ പ്രണയവും അന്തിച്ചോപ്പിന്റെ ദൃശ്യഭംഗിയും: ഭാരതിരാജയെന്ന സിനിമാക്കാറ്റ്

ഒരു സിനിമാ തിയേറ്ററിന്റെ ഇരുളിലേക്ക് പച്ചമണ്ണിന്റെ മണവും, പാടവരമ്പിലൂടെ വീശുന്ന കാറ്റും, പഴുത്തുനിൽക്കുന്ന അന്തിയാകാശത്തിന്റെ ചു

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

ബത്തേരിയിലെ സ്കൂൾ കിണറിലെ പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ബത്തേരി മാർ ബസേലിയോസ് യുപി സ്കൂൾ കിണറിലെ ജല പരിശോധന ഫലത്തിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. മാലിന്യവും ബാക്ടീരി

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

48 നക്ഷത്രങ്ങൾ, ഒരു ആകാശം; വിശ്വകായിക മാമാങ്കത്തിന്റെ മാന്ത്രിക വിസിൽ നാളെ!

മെക്സിക്കോ സിറ്റി: കാത്തിരിപ്പിന്റെ കൗണ്ട്ഡൗൺ അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ഹൃദയമിടിപ്പ് ഇനി ഒരു പന്