ട്രെയിനിലെ ചായ ആസ്വദിച്ചു കുടിക്കുമ്പോള്‍ ഇതൊന്നു ഓര്‍ത്തേക്കൂ; വീഡിയോ

ട്രെയിന്‍ യാത്രകളില്‍ ചായ, കാപ്പി എന്നിവ ശീലമാണോ എങ്കില്‍ നിങ്ങള്‍ ഉറപ്പായും ഈ വിവരം അറിഞ്ഞുവെയ്ക്കണം. ട്രെയിനില്‍ വില്‍ക്കുന്ന ചായ  നിറയ്ക്കുന്ന പാത്രങ്ങളില്‍ ശുചിമുറിയില്‍ നിന്നും വെള്ളമെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ട്രെയിനിലെ ചായ ആസ്വദിച്ചു കുടിക്കുമ്പോള്‍ ഇതൊന്നു ഓര്‍ത്തേക്കൂ; വീഡിയോ
teaseller

ട്രെയിന്‍ യാത്രകളില്‍ ചായ, കാപ്പി എന്നിവ ശീലമാണോ എങ്കില്‍ നിങ്ങള്‍ ഉറപ്പായും ഈ വിവരം അറിഞ്ഞുവെയ്ക്കണം. ട്രെയിനില്‍ വില്‍ക്കുന്ന ചായ  നിറയ്ക്കുന്ന പാത്രങ്ങളില്‍ ശുചിമുറിയില്‍ നിന്നും വെള്ളമെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

റെയില്‍വേയിലെ ശുചിമുറിയില്‍ നിന്നും ചായ നിറയ്ക്കുന്ന പാത്രങ്ങള്‍ കൈമാറുന്ന ദൃശ്യങ്ങളാണ് വൈറലായത്. ചെന്നൈ സെന്‍ട്രല്‍- ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരനാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്. ശുചിമുറിയില്‍ നിന്നും വെള്ളമെടുക്കുന്നതിനെ എതിര്‍ക്കുന്ന യാത്രക്കാരനെ ഇയാള്‍ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ റെയില്‍വേ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോയില്‍ കാണുന്ന കച്ചവടക്കാര്‍ അനൗദ്യോഗികമായി നിയമിക്കപ്പെട്ടവരാണെന്നും ഇവരെ നിയമിച്ച കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എം ഉമശങ്കര്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ