നഗ്‌നചിത്രങ്ങള്‍ അയച്ച് വിദ്യാർത്ഥികളെ ലൈംഗീക ബന്ധനത്തിന് പ്രേരിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

നഗ്‌നചിത്രങ്ങള്‍ അയച്ച്  വിദ്യാർത്ഥികളെ ലൈംഗീക ബന്ധനത്തിന് പ്രേരിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ
texting

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്ത് ലൈംഗീക ബന്ധത്തിന് പ്രേരിപ്പിച്ച അധ്യാപിക അറസ്റ്റിൽ.അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലാണ് സംഭവം. 25 വയസ്സുള്ള ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപികയാണ് അറസ്റ്റിലായത്.ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ മാര്‍ക്കറ്റിംഗ് അധ്യാപികയായിരുന്നു ഇവര്‍.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ഇവർ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തു എന്നതാണ് പരാതി. എന്നാൽ ഈ കാര്യം വിദ്യാർത്ഥികൾക്ക് പരസ്പരം അറിയില്ലായിരുന്നു എന്നതാണ് സത്യം. 16 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിക്കുമാണ് ഇവര്‍ ചിത്രങ്ങള്‍ അയച്ചത്. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ഇതേ കുറിച്ച്  പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അധ്യാപികയുടെ അറസ്റ്റ്.ലൂഡുന്‍േ ജുവനൈല്‍ ആന്റ് ഡൊമസ്റ്റിക് റിലേഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് 2500 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു. 2018 നവംബറില്‍ തന്നെ ഈ അധ്യാപികയെ സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ വക്താവ് അറിയിച്ചു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്