ഭാര്യ ഒളിച്ചോടി: മനംനൊന്ത് ഭർത്താവു മക്കളെ കൊന്ന് ഫോട്ടോ ഭാര്യയ്ക്ക് വാട്ട്സ് ആപ്പ് ചെയ്തശേഷം ആത്മഹത്യചെയ്തു.

ഭാര്യ ഒളിച്ചോടി: മനംനൊന്ത്  ഭർത്താവു മക്കളെ കൊന്ന്  ഫോട്ടോ ഭാര്യയ്ക്ക് വാട്ട്സ് ആപ്പ്  ചെയ്തശേഷം ആത്മഹത്യചെയ്തു.
Suicide-execute

നാഗ്പ്പൂർ: വിവാഹേതര ബന്ധങ്ങളും തുടർന്നുള്ള  ഒളിച്ചോട്ടങ്ങളും അതിനെ ചൊല്ലിയുണ്ടാക്കുന്ന പ്രശ്നങ്ങളും ഇപ്പോൾ സ്ഥിരം സംഭവങ്ങളാണ്. എന്നാൽ അവയിൽ തന്നെ കരളലിയിപ്പിക്കുന്ന ഒരുപാട്  കുടുംബ ബന്ധങ്ങളുടെ തകർച്ചയും നമ്മൾ കാണാറുണ്ട്. അത്തരം ഒരു ദാരുണ സംഭവമാണ് നാഗ്‌പൂരിൽ  നടന്നത്.

സ്വന്തം ഭാര്യ തന്നെ ഉപേക്ഷിച്ച്  മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയതിൽ മനംനൊന്ത് കോളേജ് അധ്യാപകന്‍ മക്കളെ കെട്ടിത്തൂക്കി കൊന്ന് ചിത്രങ്ങള്‍ ഭാര്യയ്ക്ക് വാട്ട്സ് ആപ്പ്  ചെയ്തശേഷം അത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിന് അടുത്തുള്ള ബെല്ലാര്‍പുരിലാണ് ഈ ദാരുണ സംഭവം നടന്നത്.റിഷികാന്ത് കുടപ്പള്ളി(40),നാരായണി(6)കാര്‍ത്തികി(18 മാസം) എന്നിവരാണ് മരിച്ചത്.  റിഷികാന്ത് ഐടിഐ  അധ്യാപകനാണ്.

റിഷികാന്തിന്റെ ഭാര്യ പ്രഗതി ഡ്രൈവറായ ഷാനവാസ് ഖാനുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഷാനവാസിനോടൊപ്പം ഒളിച്ചോടി. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കുട്ടികളെ കൊന്ന് ഈ ഫോട്ടോ ഭാര്യയ്ക്ക് വാട്‌സാപ്പില്‍ അയച്ച ശേഷം റിഷികാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം