ബോധക്ഷയവും മൂലം കിടപ്പിലായ യുവതി നാലുദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. അവിശ്വസിനീയമായ ഈ സംഭവം നടന്നിരിക്കുന്നത് ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ്. പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ് ഗർഭിണിയാണെന്നറിയാതെ അമ്മയായത്.
തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ് ഒപ്പമുണ്ട്. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആർത്തവം തെറ്റാതെ വന്നതുകൊണ്ടുതന്നെ ആശുപത്രി അധികൃതർക്ക് തെറ്റുപറ്റിയെന്നാണ് എബണി ചിന്തിച്ചിരുന്നത്.
യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന ഇരട്ട ഗർഭപാത്രമുള്ള അവസ്ഥയായിരുന്നു എബണിയുടേത്. തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് ഉടൻ തന്നെ സർജറി ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കോമയില്‍ ആയിരിക്കുമ്പോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതാണു അടിയന്തര ശസ്തക്രിയയ്ക്ക് കാരണം. അപ്രതീക്ഷിതമായി അമ്മയായതിന്‍റെ അതിയായ സന്തോഷത്തിലാണ് എബണി ഇപ്പോൾ.