സിംഗപ്പൂര്‍ : ഏറ്റവും പുതിയ കണക്കനുസരിച്ച് സിംഗപ്പൂരിലെ തീവ്രവാദ സാധ്യത നിരക്ക് പത്ത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍.ഏഷ്യന്‍ രാജ്യങ്ങളിലെ ഐഎസ്ഐഎസ് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.’തീര്‍ത്തും തീവ്രവാദ സാധ്യതയില്ല ‘ എന്നതില്‍ നിന്ന് താരതമ്യേനെ സാധ്യതക്കുറവ് എന്ന നിലയിലേക്കാണ് സിംഗപ്പൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തെക്കുകിഴക്കന്‍ രാജ്യങ്ങളായ ഫിലിപ്പൈന്‍സ് ,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ തീവ്രവാദ സാധ്യത വളരെയധികം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടുതല്‍ സിംഗപ്പൂര്‍ ജനത വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്ന ജപ്പാന്‍ ,തായ്‌വാന്‍ ,ഹോങ്കോങ്ങ് എന്നീ സ്ഥലങ്ങള്‍ക്ക് സിംഗപ്പൂരിന്‍റെ അതേ സാധ്യത മാത്രമേ നല്‍കിയിട്ടുള്ളൂ.ന്യൂസീലാണ്ട്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ തീര്‍ത്തും തീവ്രവാദ സാധ്യത കല്‍പ്പിക്കപ്പെടാത്ത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് .