test- mac

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. ഈ ഉടന്പടിയും, വിമാനയാത്രക്കാരുടെ എണ്ണതിലുള്ള വർധനവും, എയർ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേർത്തുവായിച്ചാൽ കോഴിക്കോട്-സിംഗപ്പൂർ വിമാനസർവീസ് യാഥാർഥ്യമാകാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വടക്കൻ ജില്ലകളിൽ നിന്ന


 സിംഗപ്പൂർ: ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താൻ ധാരണയായി. കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ സിംഗപ്പൂർ സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാനഗതാഗതബന്ധങ്ങൾ വർദ്ധിപ്പിക്കുവാനും നിലവിലുള്ള സർവീസുകൾ മെച്ചപ്പെടുത്തുവാനും, 1968ൽ സിംഗപ്പൂരും ഇന്ത്യയും തമ്മിൽ നിലവിൽ വന്ന 'എയർ സർവീസസ് ഉടന്പടി' കൂടുതൽ വിപുലീകരിക്കാൻ ധാരണയായത്.കൂടുതൽ ഇതിന്റെ ഫലമായി ഇന്ത്യയിലെ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സിംഗപ്പൂരിൽ നിന്നും നേരിട്ട് സർവീസുകൾ ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.
 കൊച്ചിയും തിരുവനന്തപുരവും അടക്കം 12 ഇന്ത്യൻ നഗരങ്ങളിലെക്കാണ് നിലവിൽ സിംഗപ്പ്പൂരിൽ നിന്നും നേരിട്ട് സർവീസ് നടത്തപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വര്ഷം കൊണ്ട് 50% ത്തിൽ അധികമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത് . ഈയിടെയാണ് കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി ലഭിച്ചതും. ഈ ഉടന്പടിയും, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവും, എയർ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേർത്തുവായിച്ചാൽ കോഴിക്കോട്-സിംഗപ്പൂർ വിമാനസർവീസ് യാഥാർഥ്യമാകാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വടക്കൻ ജില്ലകളിൽ നിന്നും സിംഗപ്പൂരിൽ ഉള്ള മലയാളികൾ.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ