തായ് രാജാവിന്‍റെ സഹോദരി രാഷ്ട്രീയത്തിലേക്ക്: പ്രയുത് ചാൻഒച മുഖ്യ എതിരാളി

തായ് രാജാവിന്‍റെ  സഹോദരി രാഷ്ട്രീയത്തിലേക്ക്: പ്രയുത് ചാൻഒച മുഖ്യ എതിരാളി
_105577665_thai_composite_afp

ബാങ്കോക്ക്: തായ്‌ലൻഡിലെ രാജാവ് മഹാവജിരലോങ്‌കോണിന്‍റെ മൂത്തസഹോദരി ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദി(67) രാഷ്ട്രീയത്തിലേക്ക്.മാർച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ, മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവർ മൽസരിക്കും. തായ് രാജകുടുംബം എക്കാലത്തും രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചിട്ടേ ഉള്ളു. ഇത് ഈ രാജകുടുംബത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യചുവടുവെപ്പാണ്. രാജാവിന്‍റെ ആശീർവാദത്തോടെ ആണ് ചുവടുവെപ്പെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സഹോദരിയുടെ ഈ അരങ്ങേറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് തായ് രാജാവ് മഹാവജിരലോങ്‌കോൺ പ്രതികരണമെന്നാണ്.
2005 ൽ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയാണ് തായ് രക്ഷാ ചാർട്ട് പാർട്ടിയുടെ നേതാവ്. രാജാവിന്‍റെ ആശീർവാദത്തോടെയാണു ഉബോൽരത്തന രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും സൂചനകളുണ്ട്. 1972 ൽ അമേരിക്കക്കാരനെ വിവാഹം ചെയ്ത ശേഷം ഉബോൽരത്തന രാജപദവി ഉപേക്ഷിച്ചിരുന്നു. 26 വർഷം യുഎസിലായിരുന്ന ഉബോൽരത്തന 1998 ൽ വിവാഹമോചനം നേടി. 2016 ഒക്ടോബർ 13ന് അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിന്‍റെ മൂത്തപുത്രിയാണ്.സൈന്യത്തിന്റെ പിൻബലത്തോടെ ഭരിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാൻഒചയാണ് മുഖ്യഎതിരാളി.

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്