തായ്ലന്‍ഡില്‍ പത്തുകോടിയുടെ ലോട്ടറി അടിച്ചയാള്‍ പാര്‍ട്ടി നടത്തിയ ശേഷം ആത്മഹത്യ ചെയ്തു

തായ്ലന്‍ഡില്‍ പത്തുകോടിയുടെ ലോട്ടറി അടിച്ചയാള്‍ പാര്‍ട്ടി നടത്തിയ ശേഷം ആഹത്യ ചെയ്തു. തായ്ലന്‍ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സമ്മാനാര്‍ഹമായ ല

തായ്ലന്‍ഡില്‍ പത്തുകോടിയുടെ ലോട്ടറി അടിച്ചയാള്‍ പാര്‍ട്ടി നടത്തിയ ശേഷം ആത്മഹത്യ ചെയ്തു
lottery

തായ്ലന്‍ഡില്‍ പത്തുകോടിയുടെ ലോട്ടറി അടിച്ചയാള്‍ പാര്‍ട്ടി നടത്തിയ ശേഷം ആഹത്യ ചെയ്തു. തായ്ലന്‍ഡിലെ ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ലോട്ടറിയടിച്ചെന്ന് അറിയിച്ച് ആളുകളെ വിളിച്ചുകൂട്ടി ഗംഭീര വിരുന്ന് നല്‍കിയശേഷം ടിക്കറ്റ് നഷ്ടപ്പെട്ട് പോയതിലുള്ള മാനഹാനിയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. 1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 10,28,24000 വരും. 42 കാരനായ ജിരാവത്, ചോന്‍ബുരി പ്രവിശ്യാ നിവാസിയാണ്. ഉയര്‍ന്നതുക ലഭിക്കാനായി ഒരേ നമ്പറിലുള്ള 7 തരം ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചതിനു ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. കുടംബത്തെ ആരും പരിഹസിക്കരുതെന്നും, തനിക്കു തന്നെയാണ് ലോട്ടറി അടിച്ചതെന്നും ആത്മഹത്യാക്കുറിപ്പില്‍ ഇയാള്‍ പറയുന്നു.

തന്റെ ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ കടുത്ത വിഷാദത്തിന് അടിമപ്പെട്ടു. ഇതോടെ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു