ആകാശത്ത് ഓണസദ്യയുമായി എയർ ഇന്ത്യ

ആകാശത്ത് ഓണസദ്യയുമായി എയർ ഇന്ത്യ

കൊച്ചി: ഇനി ഓണത്തിന് ആകാശത്തും സദ്യ ലഭിക്കും. കേരളത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഉത്സവമായ ഓണത്തിന് വിമാനത്തിൽ സദ്യ നൽകാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ആഗസ്റ്റ് 24നും സെപ്റ്റംബർ ആറിനും ഇടയിൽ കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള വിമാനങ്ങളിൽ സദ്യ ലഭ്യമാകുമെന്ന് വിമാനകമ്പനി അറിയിച്ചു. എയർലൈനിന്റെ വെബ്‌സൈറ്റായ airindiaexpress.com വഴിയും മൊബൈൽ ആപ്പ് വഴിയും യാത്രക്ക് 18 മണിക്കൂർ മുമ്പ് വരെ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.

കസവ് കരയുടെ ഡിസൈനില്‍ തയാറാക്കിയ പ്രത്യേക പാക്കറ്റുകളിൽ ഓണസദ്യ വാഴയിലയിൽ ലഭിക്കും. 500 രൂപയാണ് സദ്യയുടെ വില. കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ബോയിങ് വി.ടി- ബി.എക്‌സ്.എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. എയർലൈനിന്റെ സംരംഭമായ 'ടെയിൽസ് ഓഫ് ഇന്ത്യ'യെ വിപുലീകരിക്കുന്നതാണ് ഈ ഡിസൈൻ ആശയം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു