ബാങ്കോക്ക് : ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങള്‍ക്കുള്ള ടൂറിസ്റ്റ് വിസയുടെ ഫീസ് പകുതിയായി കുറയ്ക്കാന്‍ തായ് ലാന്‍ഡ് തീരുമാനിച്ചു .രണ്ട് മാസം മുന്‍പ് രണ്ടായിരം രൂപയില്‍ നിന്ന് നാലായിരം രൂപയായി (2000 ബാത്ത് )വിസ ഫീസ് ഉയര്‍ത്തിയിരുന്നു.എന്നാല്‍ ടൂറിസം പ്രധാന വരുമാനമായ രാജ്യത്തിന് ഈ നീക്കം പ്രതികൂലമായി ബാധിച്ചു .അതിനെ തുടര്‍ന്നാണ് വിസയുടെ ഫീസ് 1000 ബാത്തായി കുറയ്ക്കുന്നത് .
കൂടാതെ ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസില്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കും.സീസന്‍ സമയത്ത് വന്‍ തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് തായ് ലാന്‍ഡ് ലക്ഷ്യമിടുന്നത് .ഈ മൂന്ന് മാസം കൊണ്ട് നാല് ലക്ഷത്തോളം ടൂറിസ്റ്റുകളെയാണ് പ്രതീക്ഷിക്കുന്നത് .
വിദേശികള്‍ക്കുള്ള ദീര്‍ഘ കാല വിസയുടെ കാലാവധി 10 വര്‍ഷമായി ഉയര്‍ത്താനും കാബിനെറ്റ് അനുമതി നല്‍കി .നിബന്ധനകളോടെയാണ് ദീര്‍ഘ കാല വിസ നല്‍കുന്നത് .