ബാഹുബലി സ്റ്റിക്കേഴ്സുമായി ഫെയ്സ് ബുക്ക്; പക്ഷെ ദേവസേനയും അവന്തികയും ഔട്ട്
ബാഹുബലി സ്റ്റിക്കേര്‍സുമായി ഫേസ്ബുക്ക്. കബാലിക്ക് ശേഷം ഇത് ആദ്യമായാണ് ഫേസ്ബുക്ക് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കേര്‍സ് പുറത്തിറക്കുന്നത്. പക്ഷെ ഇക്കുറിയും ട്രോളര്‍മ്മാരുടെ ആക്രമണത്തിനു ഇരയായത് പാവം തമന്നയാണ്. കാരണം മറ്റൊന്നുമല്ല.
ബാഹുബലി സ്റ്റിക്കേര്‍സുമായി ഫേസ്ബുക്ക്. കബാലിക്ക് ശേഷം ഇത് ആദ്യമായാണ് ഫേസ്ബുക്ക് ഒരു ഇന്ത്യന്‍ സിനിമയുടെ സ്റ്റിക്കേര്‍സ് പുറത്തിറക്കുന്നത്. പക്ഷെ ഇക്കുറിയും ട്രോളര്‍മ്മാരുടെ ആക്രമണത്തിനു ഇരയായത് പാവം തമന്നയാണ്. കാരണം മറ്റൊന്നുമല്ല. ബാഹുബലി രണ്ടാം ഭാഗത്തില്‍ പറയത്തക്ക അവസരങ്ങള്‍ ഇല്ലാതെ പോയ തമന്നയെ സത്യത്തില്‍ ഫേസ്ബുക്കും പരിഗണിച്ചില്ല. ഭല്ലാലദേവന്‍, പിംഗളദേവന്‍, ബാഹുബലി, രാജമാതാ ശിവകാമി, കട്ടപ്പ, കാലകേയന്‍ എന്നിവരെയെല്ലാം ഫെയ്സ് ബുക്ക് സ്റ്റിക്കേഴ്സായി പുനഃരവതരിപ്പിച്ചപ്പോള്‍ കൂട്ടത്തില്‍ ദേവസേനയും അവന്തികയും ഇല്ല. ദേവസേനയെ അവതരിപ്പിച്ചത് അനുഷ്കയായിരുന്നു. അവന്തികയെ തമന്നയും.

എന്നാല്‍ അനുഷ്കയുടെ അഭാവം ശ്രദ്ധിച്ച ആരാധകര്‍ ദേവസേനയെ ഉള്‍പെടുത്തണം എന്നാണ് പറയുന്നത്. പക്ഷെ തമന്നയെ ആരും വേണ്ടത്ര പരിഗണിച്ചതുമില്ല. ബാഹുബലി 2വില്‍ തമന്നയുടെ കഥാപാത്രമായ അവന്തികയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ നടന്നിരുന്നു. തമന്നയും വിഷയത്തില്‍ പ്രതികരണവുമായി എത്തി. മാത്രമല്ല നടിക്കെതിരെ ട്രോളന്മാരും രംഗത്തെത്തിയിരുന്നു.