അന്ന് ആ വീഡിയോയില്‍ കണ്ടത് കൃത്രിമമായിരുന്നില്ല, മറിച്ച് കലയായിരുന്നു

0


ഈ അടുത്തകാലത്തായി കൃത്രിമമായി കാബേജ് ഉണ്ടാക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി വൈറലായ വീഡിയോ ആണിത്. എന്നാല്‍ സത്യത്തില്‍ ഇത് കൃത്രിമമായി ഉണ്ടാക്കുന്ന പച്ചക്കറികളോ ഭക്ഷണ സാധനങ്ങളോ അല്ല. ഷോകുഹിന്‍ സാമ്പിള്‍സ് എന്ന ജാപ്പനീസ് കലയാണ് ഇത്.  കടകളിലും മറ്റും ഡിസ്പ്ല വയ്ക്കുന്ന ഫുട് സാമ്പിള്‍സ് ചെയ്യാനാണ് ഇവ ഉപയോഗിക്കുന്നത്. അല്ലാതെ കഴിക്കാനല്ല.  ഒരു ശതകത്തിലേറെ പഴക്കമുണ്ട് ഈ കലയ്ക്ക്. മെഴുക്, പ്ലാസ്റ്റിക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഇവയുടെ  നിര്‍മ്മാണം.