ജിവിക്കാന്‍ മികച്ച ഇന്ത്യന്‍ നഗരം ഏതെന്നോ ?

0

ജീവിക്കാന്‍ ഏറ്റവും മനോഹരനഗരം എന്ന പദവി ഹൈദരാബാദിന്.ഡല്‍ഹിയെയും ,മുംബൈയെയും പിന്നിലാക്കിയാണ് ഹൈദരാബാദിനു ഈ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചത് . ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സസ് കണ്‍സള്‍ട്ടിങ് കമ്പനി മെര്‍സര്‍ നടത്തിയ പതിനെട്ടാമത് ആനുവല്‍ ക്വാളിറ്റി ഓഫ് ലിവിങ് സര്‍വേയിലാണ് ഇന്ത്യന്‍ നഗരങ്ങളില്‍ ഹൈദരാബാദ് മുന്നിലെത്തിയത്.ജീവിതസാഹചര്യം, ജീവിതച്ചെലവ്, സാമൂഹികസാഹചര്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, പൊതുഗതാഗതം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ലോകത്തെ 440 നഗരങ്ങളിലായിരുന്നു മെര്‍സറുടെ സര്‍വേ.

230 രാജ്യങ്ങളുടെ പട്ടികയില്‍ 139-ാം സ്ഥാനത്താണ് ഹൈദരാബാദ്. പൂനെയാണ് ജീവിക്കാന്‍ മികച്ച ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഹൈദരാബാദിന് പിന്നില്‍. ബാംഗ്ലൂര്‍(145),മുംബൈ(152), കൊല്‍ക്കത്ത(160), ഡല്‍ഹി(161) എന്നീ നഗരങ്ങളാണ് .

വിയന്നയാണ് ഒന്നാം സ്ഥാനത്ത്. സൂറിച്ച് രണ്ടാമതും, ഓക്ക്‌ലാന്‍ഡ് മൂന്നാമതും നിലയുറപ്പിച്ചിരിക്കുന്നു. മ്യൂണിച്ച്, വാന്‍കോവര്‍ എന്നീ നഗരങ്ങളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. സിംഗപൂരാണ്(26-ാം സ്ഥാനം) പട്ടികയില്‍ ഉയര്‍ന്ന റാങ്കുള്ള ഏഷ്യന്‍ നഗരം.