2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്
1558567729855

ന്യൂഡല്‍ഹി:   ഈവര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയുമിതിനുണ്ട്. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദര്‍ശിക്കാനാവു. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം.

ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാം. എന്നാല്‍ അരുണാചല്‍ പ്രദേശിന്റെ കിഴക്കുഭാഗത്ത് താമസിക്കുന്നവര്‍ക്ക് ഗ്രഹണം കാണാനുള്ള സാധ്യത കുറവാണ്. പുലര്‍ച്ചെ മൂന്നുമണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഗ്രഹണത്തിന്റെ പിടിയിലാകും.

മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47 നാകും. നഗ്നനേത്രങ്ങള്‍കൊണ്ട് സുരക്ഷിതമായി വീക്ഷിക്കാന്‍ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം. ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മെയ് 26 നാണ് നമുക്ക് കാണാന്‍ സാധിക്കുക.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു