പേടിപ്പിക്കാന്‍ നാളെ ഇന്ത്യയില്‍ ‘ദി മമ്മി'യെത്തും; കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗ്

ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് തെക്കന്‍ കൊറിയയില്‍ വന്‍ വരവേല്‍പ്പ്. രാജ്യത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 6.6 മില്യണ്‍ ഡോളര്‍ ആണ് കളക്ഷന്‍.

പേടിപ്പിക്കാന്‍ നാളെ ഇന്ത്യയില്‍ ‘ദി മമ്മി'യെത്തും;  കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗ്
The-Mummy

ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് തെക്കന്‍ കൊറിയയില്‍ വന്‍ വരവേല്‍പ്പ്. രാജ്യത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 6.6 മില്യണ്‍ ഡോളര്‍ ആണ് കളക്ഷന്‍.

1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി മമ്മി' മുതല്‍ ഒട്ടനേകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന 'ദി മമ്മി ട്രിലജി'യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നിരുന്നു.  പുതിയ ചിത്രം യുഎസില്‍ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തുക. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരു ദിവസം മുന്‍പേ, വ്യാഴാഴ്ചയാണ് റിലീസ്. കേരളത്തില്‍ എണ്‍പതോളം തീയേറ്ററുകളിലാണ് റിലീസ്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി