നമ്മുടെ നെയ്യപ്പം ഔട്ട്‌ ;ആന്‍ഡ്രോയിഡ് എന്‍ ‘നൂഗാ’ എന്നറിയപ്പെടും

0

മലയാളികളുടെ നെയ്യപ്പത്തെ പിന്തള്ളി ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പ്രഖ്യാപ്പിച്ചു. എന്താണെന്നോ പേര് ,നൂഗാ(Nougat).ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന് നെയ്യപ്പം എന്ന പേര് ലഭിക്കുമെന്ന പ്രതീക്ഷയില്‍ മലയാളികള്‍ ഒത്തുപിടിച്ച് ശ്രമിച്ചിരുന്നു.ഇതിനായി ഓണ്‍ലൈന്‍ ക്യാമ്പ്യിന്‍ വരെ നടത്തിയിരുന്നു .

സ്പാനിഷ് മധുരപലഹാരമാണ് നൂഗാ. പഞ്ചസാര, വറുത്തെടുത്ത വാല്‍നട്ട്, ബദാം, പിസ്ത, ഹാസെല്‍നട്‌സ് തുടങ്ങിയവ ഉപയോഗിച്ചാണ് നൂഗാ ഉണ്ടാക്കുന്നത്.ആന്‍ഡ്രോയിഡ് എന്‍ പതിപ്പിന് പേര് നിര്‍ദേശിക്കാന്‍ ഗൂഗിള്‍ ഓണ്‍ലൈന്‍ പോള്‍ സംഘടിപ്പിച്ചിരുന്നു. ഇംഗ്ലീഷിലെ എന്‍ അക്ഷരത്തില്‍ ആരംഭിക്കുന്ന ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നായിരുന്നു നിബന്ധന. മുന്‍ഗണനയിലുള്ള പേരുകളില്‍ നെയ്യപ്പവും കടന്നുകൂടിയിരുന്നു.

ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കും. സ്പ്ലിറ്റ് സ്‌ക്രീന്‍, വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോം തുടങ്ങിയ ഫീച്ചറുകളാണ് നൂഗാ പതിപ്പിലുള്ളത്. ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍.