ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ഈ തനിനിറം’ ചിത്രീകരണം ആരംഭിച്ചു

0

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ‘ഈ തനിനിറം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലായ്ക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ. മധു , ഭദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്.കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകികൊണ്ട് നടത്തിയ ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭിച്ചത്.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനാണ് ചിത്രം നിർമിക്കുന്നത്. കെ. മധു,ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമൊരുക്കുന്ന ചിത്രമാണ്’ ഈ തനിനിറം’.

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്.ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് കഥ പുരോഗമിക്കുന്നത്.ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിൻ്റെ അന്വേഷണം. എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്.അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം)അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ,ഗൗരി ഗോപൻ,ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ -അംബികാ കണ്ണൻ ബായ്,ഗാനങ്ങൾ -അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു.സംഗീതം -ബിനോയ് രാജ് കുമാർ,ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – അജു അജയ് കലാസംവിധാനം – അശോക് നാരായൺ,കോസ്റ്റ്യും – ഡിസൈൻ – റാണാ മേക്കപ്പ് – രാജേഷ് രവി ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് , സൂര്യ ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ‘ മഹേഷ് തിടനാട് , സുജിത് അയണിക്കൽ,എക്സിക്കുട്ടീവ് പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ.ഓശാനാമൗണ്ട്,വാഗവാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.