ഇങ്ങനെയൊക്കെ ചെയ്യാമോ?; ഇന്ത്യയുടെ അഭിമാനമായ തേജസ് എക്‌സ്പ്രസിന്റെ ആദ്യയാത്ര യാത്രക്കാര്‍ അവസാനയാത്രയാക്കി

0

ഏറെ കൊട്ടിഘോഷിച്ചു സര്‍വിസ് ആരംഭിച്ച തേജസ്‌ എക്സ്പ്രസ്സ്‌ യാത്രക്കാര്‍ കൈയ്യേറി നശിപ്പിച്ചു. ഹെഡ്‌ഫോണും എൽസിഡി ടി വിയും തുടങ്ങി സകല ആധുനികസൌകര്യങ്ങളോടും സര്‍വിസ് ആരംഭിച്ച ട്രെയിനില്‍ ഇനി കേടാകാതെ ബാക്കി വന്നവ വിരലിലെണ്ണം. ലക്ഷ്വറി സൗകര്യങ്ങളോടെ മുംബെയിൽനിന്ന് ഗോവയിലേക്ക് ആദ്യ യാത്ര ആരംഭിച്ച തേജസ് എക്‌സ്പ്രസിൽ കയറിയത് കള്ളൻമാരല്ല, മോഷണത്തിന് പിന്നിൽ ആദ്യ യാത്രയ്ക്ക് ടിക്കറ്റെടുത്തവർ തന്നെ എന്നതാണ് ദുഖകരം.

ആദ്യ യാത്രയിൽതന്നെ ഹെഡ്‌ഫോണും എൽസിഡി ടി വിയുമടക്കം എല്ലാം മോഷണം പോയി.  സീറ്റുകൾക്ക് പിറകിൽ ഘടിപ്പിച്ച എൽസിഡി ടി വി കളെല്ലാം തകർത്തിരുന്നു.ഛത്രപതി ശിവജി ടർമിനലിൽനിന്ന് തിങ്കളാഴ്ചയാണ് തേജസ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചിരുന്നത്. മറ്റൊരു ട്രയിനിനും ഇല്ലാത്ത ആഢംബര സൗകര്യങ്ങളാണ് തേജസ് എക്‌സ്പ്രസിൽ ഒരുക്കിയിരുന്നത്. ഇതെല്ലാം ഒറ്റ ദിവസംകൊണ്ടാണ് യാത്രക്കാർ നശിപ്പിച്ചത്. പല വിന്‍ഡോകളും എറിഞ്ഞു ഉടച്ചു.

ഒരു എക്‌സിക്യൂട്ടീവ് കോച്ചുള്‍പ്പെടെ പതിമൂന്ന് കോച്ചുകളാണ് ട്രെയിനിനുള്ളത്. എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 ഉം എസി ചെയറില്‍ 78 മാണ് സീറ്റിങ് കപ്പാസിറ്റി.എക്‌സിക്യൂട്ടിവ് ക്ലാസിന് 2680 രൂപയും(ഭക്ഷണം ഉള്‍പ്പെടെ) അല്ലാത്തതിന് 2,525 രൂപയും. എസി ചെയറിന് 1280(ഭക്ഷണം ഉള്‍പ്പെടെ) അല്ലാത്തതിന് 1155ഉം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ ട്രെയിനിനാവും. 3.25 കോടിമുടക്കിയാണ് ഒരോ കോച്ചും നിര്‍മ്മിച്ചിരിക്കുന്നത്.