തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

Share
തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്നും ഉത്തംപാളയത്തിലേക്കുള്ള വഴിയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായി വരവേയാണ് പ്രതികള്‍ പിടിയിലായത്. തിരുപ്പതി, മീനാക്ഷി സുന്ദരം എന്നിവരാണ് ഏറ്റവും ഒടുവില്‍ പൊലീസില്‍ കീഴടങ്ങാന്‍ വരുന്നതിനിടെ പിടിയിലായത്. വനമേഖലയില്‍ കഴിയുന്നതിനുള്ള പരിമിതി മൂലമാണ് ഇവര്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മറ്റ് രണ്ട് പേര്‍ പിടിയിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തില്‍ എട്ടു പേരും രാവിലെ നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരും പിടിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തേനി ജയില്‍ച്ചാട്ടം വലിയ രാഷ്ട്രീയ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുഴുവന്‍ പ്രതികളെയും പിടികൂടിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരേ സെല്ലില്‍ കഴിഞ്ഞിരുന്ന 17 വിചാരണ തടവുകാര്‍ ജയില്‍ വാര്‍ഡനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞത്. തടവുകാരില്‍ ഒരാള്‍ക്ക് അപസ്മാരം ഉണ്ടായെന്ന വ്യാജേനയാണ് പ്രതികള്‍ വാര്‍ഡന്റെ സഹായം തേടുന്നത്. തുടര്‍ന്ന് സെല്ല് തുറന്ന് അകത്ത് കടന്ന വാര്‍ഡനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിച്ചു. പിന്നാലെ സുരക്ഷ ചുമതയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെയും ഇവര്‍ ആക്രമിച്ച ശേഷമാണ് ഇവർ ജയിൽചാടിയത്.

തടവുചാടിയ എന്‍ സോളൈ മുഗിലേശ്വരന്‍, കെ മീനാക്ഷി സുന്ദരം, എം കറുപ്പസ്വാമി, പി ശബരീനാഥന്‍, പി പൊന്‍മുത്തു സെല്‍വന്‍, ജി നിഷാന്ത്, എം മുത്തുഇളംഗോവന്‍, ആര്‍ റെജിന്‍, സി ധരുണ്‍ കുമാര്‍, കെ തിരുപ്പതി, പി പാണ്ഡിസെല്‍വം, എന്‍ കാര്‍ത്തിക് രാജ, ടി പ്രവീണ്‍ കുമാര്‍, എസ് സിലംബരശന്‍, എ രാജാ സിക്കന്‍ധര്‍, കെ രാജ്കുമാര്‍, ജെ ലിംഗപ്രസാദ് എന്നിവരെയാണ് പൊലീസ് വീണ്ടും അഴിക്കുള്ളിലാക്കിയത്.

Read more

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ്

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഗ്രീസിൽ പ്രണയസാഫല്യം; അനിരുദ്ധിന് സ്വന്തമായി കാവ്യ

ഏഥൻസ്: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. തമിഴ് സിനിമാ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോ

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

നടൻ ഭരത് ഗോപിയുടെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും മുരളി ഗോപിയുടെ അമ്മയുമായ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ