ആ കുട്ടിയുടെ ഭാവം കണ്ട് ജാപ്പനീസ് വിഭവം തന്നെ വേണ്ടെന്ന് വച്ചു, വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Share

സാധാരണക്കാരുമായി ബന്ധപ്പെട്ട നിരവധി വിഡിയോകൾ ബിസിനസ്സുകാരനായ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

ജാപ്പനീസ് ഭക്ഷണം വാങ്ങാന്‍ ആഗ്രഹിച്ച തന്നെ ഒരു കൊച്ചു കുട്ടിയുടെ പ്രതികരണം നിരുത്സാഹപ്പെടുത്തി എന്ന് പറഞ്ഞാണ് വീഡിയോയും കുറിപ്പും ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ ജാപ്പനീസ് വിഭവമായ ‘വസാബി’ വേണമോ എന്ന അമ്മയുടെ ചോദ്യത്തിന് കൊച്ചുകുട്ടിയുടെ പ്രതികരണമാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്.

വേണ്ട എന്നാണ് അവൻ നൽകിയ മറുപടിയും. വേണ്ട എന്ന ഉത്തരം നല്‍കിയതോടെ അമ്മ അത് അവന് മണത്തു നോക്കാന്‍ നല്‍കുന്നുണ്ട്. പിന്നെ അല്‍പം കഴിക്കാനും നൽകി. വസാബി വായില്‍ വച്ചതോടെ ഇഷ്ടപ്പെടാത്ത ഭാവത്തില്‍ കുട്ടി നോക്കുന്നതും വീഡിയോയിൽ കാണാം.

‘ ഇന്ന് വൈകുന്നേരം ജാപ്പനീസ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ വീഡിയോ കണ്ടതോടെ അത് വേണ്ടെന്ന് വച്ചു. ചിരി നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല… ‘ – ആനന്ദ് മഹീന്ദ്ര കുറിച്ചു.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്