മോശം കാലാവസ്ഥയില്‍ റെയില്‍ പാളം കൃത്യമായി കാണാന്‍ ട്രെയിനില്‍ അത്യാധുനിക സംവിധാനം വരുന്നു. ട്രൈ നേത്ര എന്നാണ് ഇതിന്റെ പേര്. ഉയര്‍ന്ന റെസല്യൂഷനിലുള്ള ഒപ്ടിക്കല്‍ ക്യാമറ, ഇന്‍ഫ്രാറെഡ് വീഡിയോ ക്യാമറ, റഡാര്‍ ഉപയോഗിച്ചുള്ള മാപ്പിംഗ് സംവിധാനം എന്നിവയാണ് ട്രൈ നേത്രയില്‍ ഒരുങ്ങുക.
ടെറൈന്‍ ഇമേജിംഗ് ഫോര്‍ ഡീസല്‍ ഡ്രൈവേഴ്സ് ഇന്‍ഫ്രാ റെഡ് എന്‍ഹാന്‍സ്ഡ് ഓപ്ടിക്കല്‍ ആന്റ് റഡാര്‍ അസിസ്റ്റഡ് സിസ്റ്റം എന്നാണ് ഈ ‘തേര്‍ഡ് അമ്പയറി’ന്റെ മുഴുവന്‍ പേര്. നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.