ഒമാനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

ഒമാനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു
oman-accident-three-killed-jpg_710x400xt

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അല്‍ റുസ്‍തഖ് ഗവര്‍ണറേറ്റിലായിരുന്നു രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.   മരിച്ചവര്‍ കുവൈത്തി പൗരന്മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം, ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഇവരില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. മൃതദേഹങ്ങള്‍ കുവൈത്തിലേക്ക് കൊണ്ടുപോകാന്‍ മസ്‍കത്തിലെ കുവൈത്ത് എംബസി അധികൃതര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു