തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം; സകലരെയും ഞെട്ടിച്ചു ആമിര്‍ ഖാന്റെ തീരുമാനം

വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന്റെ ഒരു ചിത്രം വമ്പന്‍ പരാജയത്തിലേക്ക്. 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്.

തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം; സകലരെയും ഞെട്ടിച്ചു ആമിര്‍ ഖാന്റെ തീരുമാനം
thugs

വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന്റെ ഒരു ചിത്രം വമ്പന്‍ പരാജയത്തിലേക്ക്.
300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്.  

ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിർ ഖാൻ. ഒരു സിനിമ അതിന്റെ മുഴുവൻ ലാഭവും കണ്ടെത്തി നിര്‍മാതാവിനും ലാഭം കിട്ടുന്ന സാഹചര്യത്തിലേ പ്രതിഫലം വാങ്ങാറുള്ളൂവെന്ന് ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം തന്നെ നിർമാണപങ്കാളിത്തം ഏറ്റെടുക്കുന്ന സിനിമകൾക്കായിരുന്നു ഇത്തരത്തിൽ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. ദംഗൽ, സീക്രട്ട് സൂപ്പർസ്റ്റാർ എന്നീ സിനിമകളുടെ ലാഭത്തിന്റെ വിഹിതം ആമിർഖാനായിരുന്നു.

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിര്‍മാതാവ് അല്ലാതിരുന്നിട്ടു കൂടി അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍. സിനിമയുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ തന്റെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
സിനിമയുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടത്തില്‍  തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം ചോദിക്കാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് ആമിറിന്റെ ധീരമായ നീക്കം. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് തിയറ്ററുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ